വെളളറട:തെക്കന്‍ കുരിശുമല തീര്‍ഥാടന കേന്ദ്രത്തില്‍ വാതില്‍ 2020 ന് തുടക്കമായി. കുരിശുമലയില്‍ ഒരു വര്‍ഷം നടപ്പിലാക്കുന്ന വിവിധ കര്‍മപദ്ധതികളുടെ പ്രഖ്യാപനവും നടന്നു. ഭരണഘടനയുടെ അന്തസത്തയും മൂല്യങ്ങളും കാത്ത് സൂക്ഷിക്കണമെന്നാവശ്യപെട്ട് ഗദ്സമനില്‍ 2020 ജ്യോതികള്‍ തെളിച്ചു .
കുരിശുമല ഡയറക്ടര്‍ മോൺ.വിന്‍സെന്റ് കെ.പീറ്റര്‍ ആണ് ജ്യോതി തെളിയിക്കൽ ഉദ്ഘാടനം ചെയ്തത്. ഭാരതത്തില്‍ വിവേചനത്തിന്റെ അതിര്‍വരമ്പുകളില്ലാത്ത സാഹോദര്യത്തിന്റെയും സമത്വത്തിന്റെയും നീതിയുടെയും സ്വാതന്ത്ര്യത്തിന്റെയും സന്ദേശമാണ് ആവശ്യമെന്ന് അദ്ദേഹം പറഞ്ഞു.
.