
അടി കപ്യാരേ കൂട്ടമണി എന്ന ചിത്രത്തിന് ശേഷം ജോൺ വർഗ്ഗീസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഉറിയടി. ചിത്രത്തിലെ പുതിയ ലൊക്കേഷൻ സ്റ്റിൽ റിലീസ് ചെയ്തു. ഇഷാൻ ദേവ് സംഗീതം നിർവ്വിക്കുന്ന ചിത്രത്തിന്റെ ഗാനങ്ങൾ അനിൽ പൻച്ചൂരാൻ, ഹരിനാരായണൻ എന്നിവർ ചേർന്നാണ് എഴുതിയിരിക്കുന്നത്. ഒരു പോലീസ് കഥയാണ് ചിത്രം പറയുന്നത്. പോലീസ് ആസ്ഥാനത്തെ ഹൗസിങ് ക്വാട്ടേഴ്സിൽ സംഭവിക്കുന്ന സംഭവങ്ങൾ ആണ് ചിത്രം പറയുന്നത്. ചിത്രം ജനുവരി 17ന് പ്രദർശനത്തിന് എത്തും.
സുധി കോപ, മാനസ രാധാകൃഷ്ണൻ, സിദ്ദിക്ക്, ശ്രീനിവാസൻ, അജു വർഗ്ഗീസ്, ബിജുക്കുട്ടൻ, ശ്രീജിത്ത് രവി, ബൈജു, മുകേഷ്, ഇന്ദ്രൻസ്, ശ്രീലക്ഷ്മി വിജി, ആര്യ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.