ലണ്ടൻ: ബ്രിട്ടീഷ് പൗരന്മാരുടെയും എണ്ണടാങ്കറുകളുടെയും സുരക്ഷയ്ക്കായി രണ്ടു യുദ്ധക്കപ്പലുകൾ ഹോർമുസ് കടലിടുക്കിലേക്ക് അയയ്ക്കുമെന്ന് ബ്രിട്ടൻ അറിയിച്ചു. ഇറാൻ-യുഎസ് സംഘർഷസാധ്യത വർധിച്ച പശ്ചാത്തലത്തിലാണ് നടപടി. എച്ച്എംഎസ് മോണ്ട്രോസ്, എച്ച്എംഎസ് ഡിഫെന്റർ എന്നീ യുദ്ധക്കപ്പലുകളാണ് ബ്രിട്ടൻ അയയ്ക്കുന്നത്.
ഇറാനു നിയന്ത്രണമുള്ള ഹോർമുസ് കടലിടുക്കിലൂടെയാണ് ലോകത്തുപയോഗിക്കുന്ന എണ്ണയുടെ 20 ശതമാനവും കടത്തുന്നത്.