ട്രിപ്പോളി: ലിബിയൻ തലസ്ഥാനമായ ട്രിപ്പോളിയിലെ മിലിട്ടറി അക്കാഡമിയിൽ ശനിയാഴ്ച നടന്ന വ്യോമാക്രമണത്തിൽ മരിച്ചവരുടെ എണ്ണം 30 ആയി. 33 പേർക്കു പരിക്കേറ്റിട്ടുണ്ട്.
യുഎൻ പിന്തുണയുള്ള ട്രിപ്പോളിയിലെ ഗവൺമെന്റ് ഓഫ് നാഷണൽ അക്കോർഡിനെ (ജിഎൻഎ) എതിർക്കുന്ന വിമത നേതാവ് ജനറൽ ഖലീഫാ ഹഫ്തറുടെ ലിബിയൻ നാഷണൽ ആർമിയാണ് (എൽഎൻഎ) ആക്രമണത്തിനു പിന്നിലെന്നു കരുതപ്പെടുന്നു.