കായംകുളം : കായംകുളത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരെ യുവജന കൂട്ടായ്മയുടെ നേതൃത്വത്തിൽ യുവജന റാലിയും യൂത്ത് സ്ക്വയറും സംഘടിപ്പിച്ചു. എംഎസ്എം കോളജിൽ നിന്നും തുടങ്ങിയ റാലി നഗരം ചുറ്റി ജിഡിഎം മൈതാനിയിൽ സമാപിച്ചു.
സ്ത്രീകളും കുട്ടികളും യുവാക്കളുമടക്കം ആയിരങ്ങളാണ് റാലിയിൽ അണിനിരന്നത്. തുടർന്ന് അർധരാത്രി നീണ്ടു നിന്ന യൂത്ത് സ്ക്വയർ സംഘടിപ്പിച്ചു. ജസ്റ്റിസ് കെമാൽ പാഷ ഉദ്ഘാടനം ചെയ്തു. യുവജന കൂട്ടായ്മ ചെയർമാൻ പി. ബിജു അധ്യക്ഷനായി.