നേമം: സ്കൂൾ കുട്ടികൾക്ക് പുകയില ഉത്പന്നങ്ങൾ വിറ്റ ശാന്തി വിള കിഴക്കേ പുതുക്കുടി രാജേഷ് ഭവനിൽ രാജേഷ് ( 34) നെ നേമം പോലീസ് അറസ്റ്റ് ചെയ്തു. പുകയില ഉത്പന്നങ്ങൾ ഓട്ടോറിക്ഷയിൽ കറങ്ങി നടന്ന് സ്കൂൾ കുട്ടികൾക്കും യുവാക്കൾക്കും വിൽക്കുകയാണ് പതിവ്.
സ്കൂൾ കുട്ടികൾക്ക് പുകയില ഉത്പന്നങ്ങൾ വിൽക്കുന്നതായി ലഭിച്ച പരാതിയെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.