0 Comments

ക്രിസ്റ്റഫര്‍ നോളന്റേതായി ഒരുങ്ങുന്ന പുതിയ സിനിമയാണ് ടെനെറ്റ്. ചിത്രത്തിലെ പുതിയ സ്റ്റിൽ പുറത്തിറങ്ങി. ജോണ്‍ ഡേവിഡ് വാഷിംഗ്‍ടണ്‍ അഭിനയിക്കുന്ന രംഗമുളള ടീസര്‍ പ്രേക്ഷകര്‍ക്കിടയില്‍വളരെ അധികം ശ്രദ്ധ നേടിയിരുന്നു. റിലീസ് മുൻകൂട്ടി നിശ്ചയിച്ചാണ് ചിത്രീകരണം ആരംഭിച്ചത്. 2020 ജൂലൈ 17നാണ് ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരിക്കുന്നത്.

മൊത്തം ഏഴ് രാജ്യങ്ങളിലാണ് ടെനെറ്റ് ചിത്രീകരിക്കുന്നത്. ഹിന്ദി നടി ഡിംപിള്‍ കപാഡിയയും ഒരു പ്രധാന കഥാപാത്രമായി ചിത്രത്തില്‍ എത്തുന്നുണ്ട്. സിനിമ പറയുന്നത് രാജ്യാന്തര ചാരവൃത്തിയുടെ കഥയാണ്. ആക്ഷൻ എപ്പിക്ക് ആയിരിക്കും സിനിമ. ഇന്റര്‍സ്റ്റെല്ലാര്‍, ഡണ്‍കിര്‍ക് എന്ന സിനിമകളുടെ ക്യാമറാമാൻ ഹൊയ്‍തി വാൻ ഹൊയ്‍തെമയാണ് ടെനെറ്റിന്റെയും ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!