പാലാ: അല്ലാപ്പാറയിൽ അയ്യപ്പഭക്തർ സഞ്ചരിച്ചിരുന്ന വാഹനം ലോറിയിലും ബൈക്കിലും ഇടിച്ച് രണ്ടു പേർ മരിച്ചു. അപകടത്തിൽ ഒൻപത് പേർക്ക് പരിക്കേറ്റു.
ഉച്ചയ്ക്ക് ഒന്നോടെ പാലാ-തൊടുപുഴ സംസ്ഥാന പാതയിലാണ് അപകടമുണ്ടായത്. ബൈക്ക് യാത്രികനായ ലോട്ടറി വിൽപക്കാരൻ കടനാട് കല്ലറയ്ക്കൽ താഴെ ജോസ് (50), ശബരിമല തീർഥാടകനായ ആന്ധ്രപ്രദേശ് അനന്തപുർ ജില്ല റായ് ദുർഗ് രാജു (40) എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരെല്ലാം അയ്യപ്പഭക്തരാണ്.
അയ്യപ്പഭക്തരുടെ വാഹനം ആദ്യം ലോറിയിലിടിച്ച ശേഷം സമീപത്തുണ്ടായിരുന്നു ബൈക്കിലേക്കും ഇടിച്ചുകയറുകയായിരുന്നു.