0 Comments

ലോ​സ് ആ​ഞ്ച​ല​സ്: 77-ാമ​ത് ഗോ​ൾ​ഡ​ൻ ഗ്ലോ​ബ് പു​ര​സ്കാ​ര​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചു. മി​ക​ച്ച സം​വി​ധാ​യ​ക​നു​ള്ള പു​ര​സ്കാ​ര​ത്തി​ന് സാം ​മെ​ൻ​ഡ​സ് അ​ർ​ഹ​നാ​യി. പാ​ര​സൈ​റ്റാ​ണ് സാം ​മെ​ൻ​ഡ​സി​നു പു​ര​സ്കാ​രം നേ​ടി​ന​ൽ​കി​യ​ത്.

ജോ​ക്ക​റി​ലെ പ്ര​ക​ട​ന​ത്തി​ന് വാ​ക്വീ​ൻ ഫി​നി​ക്സ് മി​ക​ച്ച ന​ട​നു​ള്ള പു​ര​സ്കാ​രം നേ​ടി. റെ​നീ സെ​ൽ​വെ​ഗ​റാ​ണ് മി​ക​ച്ച ന​ടി. ചി​ത്രം ജൂ​ഡി.

സാം ​മെ​ന്‍​ഡെ​സ് സം​വി​ധാ​നം ചെ​യ്ത 1917 ആ​ണ് മി​ക​ച്ച ചി​ത്രം (ഡ്രാ​മ വി​ഭാ​ഗ​ത്തി​ല്‍). മ്യൂ​സി​ക്ക​ല്‍ കോ​മ​ഡി വി​ഭാ​ഗ​ത്തി​ല്‍ കെ​ന്‍റ്വി​ന്‍ ടാ​ര​ന്‍റി​ണോ സം​വി​ധാ​നം ചെ​യ്ത വ​ണ്‍​സ് അ​പ്പോ​ണ്‍ എ ​ടൈം ഇ​ന്‍ ഹോ​ളി​വു​ഡ്‌ മി​ക​ച്ച ചി​ത്ര​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഇ​തേ ചി​ത്ര​ത്തി​നു​ള്ള അ​ഭി​ന​യ​ത്തി​ന് ബ്രാ​ഡ് പി​റ്റ് മി​ക​ച്ച സ​ഹ​ന​ട​നു​ള്ള പു​ര​സ്‌​കാ​രം സ്വ​ന്ത​മാ​ക്കി.

കോ​മ​ഡി മ്യൂ​സി​ക്ക​ല്‍ വി​ഭാ​ഗ​ത്തി​ല്‍ മി​ക​ച്ച ന​ടി​യാ​യി ഓ​ക്ക​ഫീ​ന​യെ തെ​ര​ഞ്ഞെ​ടു​ത്തു. ദ ​ഫെ​യ​ര്‍​വെ​ല്‍ എ​ന്ന ചി​ത്ര​ത്തി​ലെ പ്ര​ക​ട​ന​മാ​ണ് ഓ​ക്ക​ഫീ​ന​യെ പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​യാ​ക്കി​യ​ത്.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *