റോം: ഇറ്റാലിയൻ ഇതിഹാസ താരം ഡാനിയേൽ ഡി റോസി പ്രഫഷണൽ ഫുട്ബോളിൽ നിന്ന് വിരമിച്ചു. 19 വർഷം നീണ്ട ഫുട്ബോൾ കരിയറിനാണ് 36 വയസുകാരനായ റോസി അവസാനമിട്ടത്. നിലവിൽ അർജന്റീനൻ ക്ലബായ ബോക ജൂനിയേഴ്സിന്റെ താരമായിരുന്നു അദ്ദേഹം.
മധ്യനിര താരമായ റോസി 18 വർഷത്തോളം ഇറ്റാലിയൻ ക്ലബ് റോമയ്ക്ക് വേണ്ടിയാണ് കളിച്ചത്. ടീമിനായി 18 സീസണുകളിലായി 616 മത്സരങ്ങളിൽ താരം കളിച്ചു. 63 ഗോളുകളും അദ്ദേഹം വലയിലാക്കി.
പരിക്ക് കാരണം ക്ലബ്ബിൽ അവസരങ്ങൾ കുറഞ്ഞതോടെയാണ് കളി അവസാനിപ്പിക്കാൻ തീരുമാനിച്ചതെന്നാണ് റിപ്പോർട്ടുകൾ.