ന്യൂഡൽഹി: ഡൽഹിയിൽ ആം ആദ്മി പാർട്ടി അധികാരം നിലനിർത്തുമെന്ന് എബിപി ന്യൂസ്- സി വോട്ടർ സർവേ. എഎപിക്ക് 70 അംഗ സഭയിൽ 59 സീറ്റ് ലഭിക്കുമെന്നാണു പ്രവചനം. ബിജെപിക്ക് എട്ടും കോണ്‍ഗ്രസിന് മൂന്നും സീറ്റ് ലഭിക്കും.
എഎപി 53 ശതമാനം വോട്ടും ബിജെപി 26 ശതമാനം വോട്ടും നേടുമെന്നും സർവേ പ്രവചിക്കുന്നു. കോണ്‍ഗ്രസിന് അഞ്ചു ശതമാനം വോട്ട് മാത്രമാണു ലഭിക്കുക. ബിജെപിക്ക് കഴിഞ്ഞ തവണത്തെക്കാള്‍ ആറ് ശതമാനം വോട്ട് കുറയുമെന്നും സർവെയിൽ പറയുന്നു.