0 Comments

ന്യൂ​ഡ​ൽ​ഹി: ജ​വ​ർ​ഹ​ർ​ലാ​ൽ നെ​ഹ്റു സ​ർ​ക​ലാ​ശാ​ല​യി​ൽ ഞാ​യ​റാ​ഴ്ച ഉ​ണ്ടാ​യ ഗു​ണ്ടാ- എ​ബി​വി​പി ആ​ക്ര​മ​ണ​ത്തി​ൽ ഗു​രു​ത​ര പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ഥി യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് ഐ​ഷി ഘോ​ഷി​നെ​തി​രെ കേ​സ്. ഐ​ഷി ഘോ​ഷി​നും മ​റ്റ് 19 പേ​ർ​ക്കു​മെ​തി​രെ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

സെ​ർ​വ​ർ റൂ​മി​ൽ നാ​ശ​ന​ഷ്ടം വ​രു​ത്തി​യെ​ന്നാ​ണ് കേ​സ്. ജെ​എ​ൻ​യു അ​ധി​കൃ​ത​ർ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

സെ​ക്യൂ​രി​റ്റി ഗാ​ർ​ഡു​ക​ളെ ആ​ക്ര​മി​ച്ചെ​ന്നും, ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേഷൻ ത​ട​സ​പ്പെ​ടു​ത്തി​യെ​ന്നു​മു​ള്ള പ​രാ​തി​ക​ളു​മു​ണ്ട്. ഇ​തെ​ല്ലാ​മു​ൾ​പ്പെ​ടു​ത്തി​യാ​ണ് 20 പേ​ർ​ക്കു​മെ​തി​രെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *