ന്യൂയോർക്ക്: വാട്സ്ആപ് ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പ്. ആൻഡ്രോയ്ഡ് 4.0.3നും ഐഒഎസ് 9നും മുമ്പുള്ള വേർഷനുകൾ ഉപയോഗിക്കുന്ന ഫോണുകളിൽ ഫെബ്രുവരി ഒന്നിനു ശേഷം വാട്സ്ആപ് പ്രവർത്തിക്കില്ലെന്നു കമ്പനിയുടെ ഔദ്യോഗിക ബ്ലോഗ്പോസ്റ്റിൽ അറിയിച്ചു.
സുരക്ഷാ ക്രമീകരണങ്ങൾ മുൻനിർത്തിയാണ് ഈ ഫോണുകളിൽ വാട്സ്ആപ് സേവനം അവസാനിപ്പിക്കുന്നത്. അതേസമയം, മുകളിൽ പറഞ്ഞ സ്മാർട്ട്ഫോണുകൾ ഉപയോഗിക്കുന്നവർക്ക് തുടർന്നും വാട്സ്ആപ് ലഭിക്കാൻ പുതിയ വേർഷനുകളിലേക്ക് അപ്ഗ്രേഡ് ചെയ്യേണ്ടതുണ്ട്.
അപ്ഗ്രേഡ് ചെയ്യുന്ന പക്ഷം തടസമില്ലാതെ വാട്സ്ആപ് ഉപയോഗിക്കാവുന്നതാണെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.