0 Comments

കൊണ്ടോട്ടി: പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തി ലഹരി വിൽപ്പന ആരംഭിച്ച യുവാവ് പിടിയിൽ. കൊണ്ടോട്ടി ഒഴുകൂർ മലയത്തോട്ടത്തിൽ സ്വദേശി കച്ചേരിക്കൽ വീട്ടിൽ ഷഫീക്കി (33)നെയാണ് മഞ്ചേരി റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ ഇ ജിനീഷും സംഘവും അറസ്റ്റ് ചെയ്തത്.

വിൽപ്പനക്ക് തയാറാക്കി വീട്ടിൽ സൂക്ഷിച്ച 50 ഗ്രാം ബ്രൗൺ ഷുഗറും 13.270  ഗ്രാം എംഡിഎംഎയും ഒന്നര കിലോയോളം കഞ്ചാവും എക്‌സൈസ് പിടികൂടി. എക്‌സൈസ് ഇന്റലിജൻസ് വിഭാഗത്തിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു വീട്ടിൽ പരിശോധന.

ബെംഗളൂരു കലാസിപാളയത്ത് നിന്നാണ് മയക്കുമരുന്നുകൾ ശേഖരിക്കുന്നത്. കൊണ്ടോട്ടിയിൽ നിരവധി ചെറുകിട ഏജന്റുമാർ മുഖേനയായിരുന്നു വിൽപ്പന.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!