റിതിക സിംഗ്, അശോക് സെൽവൻ എന്നിവർ നായികാനായകന്മാരായി അഭിനയിക്കുന്ന തമിഴ് ചിത്രമാണ് ‘ഓ മൈ കടവുളേ’. ഈ റൊമാന്റിക് കോമഡി ചിത്രം സംവിധാനം ചെയ്യുന്നത് അശ്വത് മാരിമുത്തു ആണ്.ചിത്രത്തിൽ അതിഥി താരമായി മക്കൾ സെൽവൻ വിജയ് സേതുപതിയും എത്തുന്നു. ചിത്രം ഫെബ്രുവരി 14ന് പ്രദർശനത്തിന് എത്തും.