കൊച്ചി: മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡിന്റെ എറണാകുളത്തെ പ്രധാന ഓഫീസില്‍ ജോലിക്കു കയറാന്‍ എത്തുന്ന ജീവനക്കാരെ സമരക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ കായികമായി നേരിടുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ഹൈക്കോടതി പോലീസിനു നിര്‍ദേശം നല്കി.
കടവന്ത്രയിലെ മുത്തൂറ്റ് സെക്യൂരിറ്റീസിലെ ജീവനക്കാര്‍ക്ക് മതിയായ പോലീസ് സംരക്ഷണം നല്‍കണമെന്നും 50 മീറ്റര്‍ ചുറ്റളവില്‍ പ്രതിഷേധങ്ങള്‍ പാടില്ലെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
മുത്തൂറ്റിലെ സമരത്തെത്തുടര്‍ന്ന് പ്രധാന ഓഫീസിലെയും കടവന്ത്രയിലെ ഓഫീസിലെയും മാനേജരും ജീവനക്കാരും നല്കിയ ഹര്‍ജികളിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവുകള്‍.
യൂണിയൻ സെക്രട്ടറി ഉൾപ്പെടെ 166 ജീവനക്കാരെ പിരിച്ചുവിട്ടതിനെതിരേ കഴിഞ്ഞ ബുധനാഴ്ചയാണ് സിഐടിയുവിന്റെ നേതൃത്വത്തിൽ പണിമുടക്ക് ആരംഭിച്ചത്.