കുമളി: മുതിർന്ന ബിജെപി നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ എൽ.കെ. അഡ്വാനി സ്വകാര്യ സന്ദർശനത്തിനായി ഇന്ന് വൈകുന്നേരം തേക്കടിയിലെത്തും. കുമളിക്കു സമീപമുള്ള സ്പൈസ് വില്ലേജ് ഹോട്ടലിലാണ് താമസം. അഡ്വാനി 13 വരെ തേക്കടിയിലുണ്ടാകും.
അഡ്വാനിയുടെ സന്ദർശനവുമായി ബന്ധപ്പെട്ടു കനത്ത സുരക്ഷാസംവിധാനങ്ങളാണു പോലീസ് ഒരുക്കിയിട്ടുള്ളത്.