ദുബായ്: യുഎഇയില്‍ ഇനി ടൂറിസ്റ്റ് വിസ അഞ്ചു വര്‍ഷത്തേക്ക്. രാജ്യത്തെ ഒന്നാം നമ്പര്‍ വിനോദ സഞ്ചാര കേന്ദ്രമാക്കുകയാണ് ലക്ഷ്യം. അഞ്ചു വർഷത്തേക്കുള്ള മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസയ്ക്ക് യുഎഇ മന്ത്രിസഭ അംഗീകാരം നൽകി.

എല്ലാ രാജ്യത്ത് നിന്നുമുള്ള പൗരന്മാർക്കും പുതിയ വിസ ലഭിക്കും. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് പുതിയ ടൂറിസ്റ്റ് വിസയുടെ കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.

കഴിഞ്ഞ ഒരു വർഷത്തെ നേട്ടങ്ങൾ പരിശോധിച്ചതായും 2020നെ വ്യത്യസ്തമായ രീതിയിൽ സ്വീകരിക്കാനുമാണ് തീരുമാനമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.