0 Comments

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: യു​​​വ​​​ത​​​ല​​​മു​​​റ​​​യ്ക്ക് ഭീ​​​ഷ​​​ണി​​​യാ​​​യി സ്കൂ​​​ൾ പ​​​രി​​​സ​​​ര​​​ങ്ങ​​​ളി​​​ൽ ല​​​ഹ​​​രി​​​വി​​​ൽ​​​പ്പ​​​ന​​​യും ഉ​​​പ​​​യോ​​​ഗ​​​വും വ​​​ർ​​ധി​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ല​​​ഹ​​​രി​​​ക്ക​​​ച്ച​​​വ​​​ട​​​ക്കാ​​​ർ​​​ക്കെ​​​തി​​​രേ ശ​​​ക്ത​​​മാ​​​യ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യം മു​​​ൻ​​​നി​​​ർ​​​ത്തി സം​​​സ്ഥാ​​​ന ബാ​​​ലാ​​​വ​​​കാ​​​ശ സം​​​ര​​​ക്ഷ​​​ണ ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ പി. ​​​സു​​​രേ​​​ഷ് സ്വ​​​മേ​​​ധ​​​യാ കേ​​​സെ​​​ടു​​​ത്തു. സ്കൂ​​​ൾ പ​​​രി​​​സ​​​ര​​​ത്തെ ല​​​ഹ​​​രി​​​വി​​​ൽ​​​പ്പ​​​ന​​​യെ​​​ക്കു​​​റി​​​ച്ച് വി​​​വി​​​ധ മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ വ​​​ന്ന വാ​​​ർ​​​ത്ത​​​ക​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് ന​​​ട​​​പ​​​ടി.

പു​​​ക​​​യി​​​ല ഉ​​​ൾ​​​പ്പെ​​​ടെ ല​​​ഹ​​​രി​​​വ​​​സ്തു​​​ക്ക​​​ളും മ​​​ദ്യ​​​വും കു​​​ട്ടി​​​ക​​​ൾ​​​ക്ക് കൊ​​​ടു​​​ക്കു​​​ന്ന​​​തും വി​​​ത​​​ര​​​ണ​​​ത്തി​​​നോ ക​​​ള്ള​​​ക്ക​​​ട​​​ത്തി​​​നോ കു​​​ട്ടി​​​ക​​​ളെ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​തും ബാ​​​ല​​​നീ​​​തി നി​​​യ​​​മം 77, 78 വ​​​കു​​​പ്പു​​​ക​​​ൾ പ്ര​​​കാ​​​രം ഏ​​​ഴു​​​വ​​​ർ​​​ഷം വ​​​രെ ത​​​ട​​​വും ഒ​​​രു ല​​​ക്ഷം രൂ​​​പ പി​​​ഴ​​​യും ശി​​​ക്ഷ ല​​​ഭി​​​ക്കാ​​​വു​​​ന്ന കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ളാ​​​ണ്.

എ​​​ത്ര​​​യും വേ​​​ഗം അ​​​പാ​​​ക​​​ത പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന​​​തി​​​നാ​​​ണ് ക​​​മ്മീ​​​ഷ​​​ൻ സ്വ​​​മേ​​​ധ​​​യാ ഇ​​​ട​​​പെ​​​ടു​​​ന്ന​​​ത്.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!