കൊച്ചി: പിഎസ് സി നിയമനങ്ങൾക്കുള്ള റാങ്ക് പട്ടികയുണ്ടാക്കുന്നതിൽ സർക്കാരിന്റെ പുതിയ നീക്കങ്ങൾ ദളിത് -പിന്നാക്ക ജനവിഭാഗങ്ങളിൽ ആശങ്കയുളവാക്കുന്നതെന്നു കെആർഎൽസിസി വൈസ് പ്രസിഡന്റ് ഷാജി ജോർജ് പറഞ്ഞു. സർക്കാർ ജോലികളിൽ കൃത്യം ഒഴിവിനനുസൃതമായി പിഎസ് സി പട്ടിക ഉണ്ടാക്കാനാണ് നീക്കം.
റാങ്ക് ലിസ്റ്റിൽ സമുദായത്തിന് അവസരം കിട്ടാതെ വന്നാൽ സപ്ലിമെന്ററി ലിസ്റ്റിൽ നിന്ന് ആളുകളെ എടുക്കാവുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. കൃത്യം റാങ്ക് ലിസ്റ്റ് എന്ന പ്രക്രിയ ഉണ്ടാവുന്നതോടെ സപ്ലിമെന്ററി ലിസ്റ്റുകൾ ഒഴിവാക്കപ്പെടും. അതോടെ ദളിത് – പിന്നാക്കസമുദായങ്ങളുടെ സംവരണാവകാശം അട്ടിമറിക്കപ്പെടുമെന്നും ഷാജി ജോർജ് ആരോപിച്ചു.