വാകത്താനം: ഹരിതകേരളം മിഷന്റെ ഭാഗമായി തണ്ണീർതടങ്ങളും പുഴകളും ശുചീകരിക്കുന്നതിന്റെ പദ്ധതിയായ “ഇനി ഞാൻ ഒഴുകട്ടെ’’ വാകത്താനം പഞ്ചായത്തിൽ നടന്നു. വാകത്താനം പഞ്ചായത്തിലെ കുറ്റിക്കാട്ടുനട – വെട്ടിക്കലുങ്ക് – കോയിപ്പുറം നീർച്ചാലാണ് ഇന്ന് പുനരുജ്ജീവിച്ചത്.
തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിത കർമ സേന, കുടുംബശ്രീ, വിവിധ സന്നധ സംഘടനകൾ എന്നിവർ ചേർന്ന് ഏഴു കിലോമീറ്റർ ദൂരമാണ് വ്യത്തിയാക്കിയത്.
വാകത്താനം വെട്ടിക്കലുങ്ക് തോട്ടിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് പി.ബി. പ്രകാശ് ചന്ദ്രൻ നീർച്ചാൽ തെളിക്കൽ ഉദ്ഘാടനം ചെയ്തു.