0 Comments

വിഹാന്‍, ജെയ്‌സണ്‍, മാധുരി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ രാകേഷ് ബാല തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘ മാര്‍ജാര ഒരു കല്ലുവച്ച നുണ’. ഫിന്‍ഫി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ സുനിരാജ് കാശ്യപ് നിര്‍മിച്ച ചിത്രത്തിന്റെ പുതിയ ഗാനം ഇന്ന് വൈകിട്ട് 6 മണിക്ക് റിലീസ് ചെയ്യും . സുധീര്‍ കരമന,ഹരീഷ് പേരടി,ടിനി ടോം,നോബി,കൊല്ലം സുധി,അഭിരാമി തുടങ്ങിയവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.

ജെറി സൈമണ്‍ ആണ് ഛായാഗ്രഹണം. റഫീഖ് അഹമ്മദ്,ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ എന്നിവരുടെ വരികള്‍ക്ക് കിരണ്‍ ജോസ് സംഗീതം നല്‍കിയിരിക്കുന്നു. പശ്ചാത്തല സംഗീതം ജിസ്സണ്‍ ജോര്‍ജ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!