0 Comments

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും ഏകദേശം 18 ലക്ഷം രൂപ വില വരുന്ന സ്വര്‍ണം പിടികൂടി. സംഭവത്തിൽ കൊല്ലം സ്വദേശിയായ യാത്രക്കാരൻ അറസ്റ്റിലായി. 438 ഗ്രാം സ്വര്‍ണമിശ്രിതമാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കണ്ടെടുത്തത്.

അടിവസ്ത്രത്തിന്റെ ഉള്ളില്‍ സ്വര്‍ണമിശ്രിതം ഒളിപ്പിച്ചാണ് കടത്താന്‍ ശ്രമിച്ചത്. കൊല്ലം സ്വദേശി രേവന്ദ് രാജിനെയാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ബഹിറിനില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലായിരുന്നു ഇയാള്‍ യാത്ര ചെയ്തത്. അടിവസ്ത്രത്തില്‍ പ്രത്യേക പോക്കറ്റ് പിടിപ്പിച്ചാണ് സ്വര്‍ണമിശ്രിതം സൂക്ഷിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!