0 Comments

ടെഹ്‌റാന്‍: അമേരിക്കന്‍ സൈന്യത്തെ ഭീകരരായി പ്രഖ്യാപിച്ച് ഇറാന്‍. പെന്റഗണേയും ഭീകര‌രു‌െട പട്ടികയില്‍ പെടുത്തി.ഇ​വ​രെ സ​ഹാ​യി​ക്കു​ന്ന​ത് ഭീ​ക​ര​പ്ര​വ​ർ​ത്ത​ന​മാ​യി ക​ണ​ക്കാ​ക്കും. ചൊവ്വാഴ്ച ചേര്‍ന്ന പാര്‍ലമെന്റ് സമ്മേളനമാണ് ഇതു സംബന്ധിച്ച ബില്ല് പാസാക്കിയത്. ഇറാനിയന്‍ സൈനിക കമാന്‍ഡര്‍ ഖാസിം സുലൈമാനിയെ വധിച്ചതിന്റെ പശ്ചാത്തലത്തിലാണ് പാര്‍ലമെന്റ് നടപടി.

വെ​ള്ളി​യാ​ഴ്ച ഇറാഖിലെ ബഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിലാണ് സുലൈമാനി കൊല്ലപ്പെട്ടത്.സു​ലൈ​മാ​നി​യു​ടെ ക​ബ​റ​ട​ക്കം ചൊ​വ്വാ​ഴ്ച ന​ട​ക്കാ​നി​രി​ക്കെ​യാ​ണ് യു​എ​സ് സൈ​ന്യ​ത്തെ ഭീ​ക​ര​രാ​യി പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ടു​ള്ള ഇ​റാ​ന്‍റെ പ്ര​ഖ്യാ​പ​നം. തിങ്കളാഴ്ച ഡോണള്‍ഡ് ട്രംപിന്റെ തലയ്ക്ക് 80 ദശലക്ഷം ഡോളര്‍( 575 കോടി രൂപ) പാരിതോഷികം നല്‍കുമെന്ന് ഇറാന്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യുഎസ് സൈന്യത്തെ ഭീകരരായി പ്രഖ്യാപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *