0 Comments

ഹാപ്പി വെഡിങ്, ചങ്ക്സ്,ഒരു അഡാര്‍ ലൗ എന്നീ സൂപ്പര്‍ഹിറ്റുകള്‍ക്ക് ശേഷം ഒമര്‍ലുലു സംവിധാനം ചെയ്ത പുതിയ ചിത്രമാണ് ധമാക്ക. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ഒളിമ്ബ്യന്‍ അന്തോണി ആദം’ എന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം ടോണി ഐസക് എന്ന കുട്ടി കഥാപാത്രമായെത്തിയ അരുണാണ് ധമാക്കയില്‍ നായകനാകുന്നത്. നിക്കി ഗാല്‍റാനി ആണ് ചിത്രത്തിലെ നായിക.

മുകേഷും ഉര്‍വശിയും ഏറെ നാളുകള്‍ക്ക് ശേഷം ഒരുമിച്ച്‌ അഭിനയിക്കുന്ന ചിത്രമാണിത്. ഇവരെ കൂടാതെ ഇന്നസെന്‍റ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഹരീഷ്‌ കണാരന്‍, സലിം കുമാര്‍, ഷാലിന്‍ സോയ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *