0 Comments

ബര്‍ലിന്‍ :തൊഴിലില്ലായ്മാ നിരക്കില്‍ മാറ്റമില്ലാതെ ജര്‍മനി. തൊഴിലില്ലായ്മാ നിരക്ക് ഡിസംബറില്‍ നവംബറിലേതിനു തുല്യമായി തന്നെ തുടരുകയാണ്. സാമ്പത്തിക മാന്ദ്യ ഭീതി നിലനില്‍ക്കുമ്പോള്‍ അല്‍പ്പം ആശ്വാസം പകരുന്ന വാര്‍ത്തയാണിത്.

അഞ്ച് ശതമാനത്തിലാണിപ്പോള്‍ നിരക്ക്. ഒരു മാസത്തിനിടെ ജോലി ഇല്ലാതായവരുടെ എണ്ണത്തില്‍ എണ്ണായിരം പേരുടെ വര്‍ധന വന്നെങ്കിലും നിരക്കില്‍ മാറ്റമുണ്ടായില്ല. തൊഴില്‍ വിപണി ശക്തമായി തുടരുന്നത് ജര്‍മനിയുടെ ആഭ്യന്തര ഡിമാന്‍ഡ് ശക്തമായി നിലനിര്‍ത്തുന്നു. അതേസമയം, കയറ്റുമതി മേഖല നേരിടുന്ന പ്രതിസന്ധിയും തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *