0 Comments

സംവിധായകന്‍ ലാലിന്‍റെ മകന്‍ ജീന്‍ പോള്‍ ലാല്‍ സംവിധാനം ചെയ്ത ചിത്രമാണ് ഡ്രൈവിംഗ് ലൈസന്‍സ്. ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. പൃഥ്വിരാജ് ഒരിക്കല്‍ കൂടി നിര്‍മ്മാതാവും നായകനുമാവുന്ന ചിത്രം ഡ്രൈവിംഗ് ലൈസന്‍സ് ഡിസംബര്‍ 20ന് കേരളത്തില്‍ പ്രദര്‍ശനത്തിന് എത്തി. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. ചിത്രം രണ്ടാം വാരത്തിലേക്ക് എത്തിയിരിക്കുകയാണ്.

സച്ചി തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂടാണ് മറ്റൊരു ഒരു പ്രധാന താരം. ആഡംബരക്കാറുകളോട് ഭ്രമമുള്ള ഒരു സൂപ്പര്‍ സ്റ്റാറായാണ് പൃഥ്വിരാജ് ചിത്രത്തിലെത്തുന്നത് . വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുടെ റോളിലാകും സുരാജ് വെഞ്ഞാറമ്മൂട് ചിത്രത്തിലെത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!