0 Comments

കാസർഗോഡ് :  പള്‍സ് പോളിയോ പ്രതിരോധ പരിപാടി തിരിച്ചെത്തുന്നു. ഇതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം ജനുവരി 19 ന് പോളിയോ പ്രതിരോധ തുള്ളി മരുന്ന് വിതരണം നടത്തും. അഞ്ച് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് ആണ് തുള്ളിമരുന്ന് നല്‍കുക. ജില്ലയില്‍ 116170 തദ്ദേശവാസികളായ കുട്ടികള്‍ക്കും ,1013 അതിഥി സംസഥാനത്തൊഴിലാളികളുടെ കുട്ടികള്‍ക്കും ആയി 1496 പോളിയോ ബൂത്തുകള്‍ ആണ് സജ്ജീകരിച്ചിട്ടുള്ളത്.

അംഗൻവാടികള്‍, സ്‌കൂളുകള്‍, ആരോഗ്യ കേന്ദ്രങ്ങള്‍, ബസ്സ്റ്റാന്റുകള്‍ റെയില്‍വേ സ്റ്റേഷനുകള്‍, ഉത്സവങ്ങള്‍ നടക്കുന്ന സ്ഥലങ്ങള്‍ തുടങ്ങി കുട്ടികള്‍ വരാന്‍ സാധ്യതയുള്ള എല്ലാ സ്ഥലങ്ങളിലും ബൂത്തുകള്‍ സ്ഥാപിച്ചാണ് പോളിയോ പ്രതിരോധ തുള്ളിമരുന്ന് വിതരണം നടത്തുന്നത്. രാവിലെ എട്ടു മുതല്‍ വൈകിട്ട് അഞ്ചു വരെയാണ് തുളിമരുന്ന് വിതരണം.

ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളിലുള്ള അഞ്ചില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്കും തുള്ളി മരുന്ന് നല്‍കുന്നതിന് മൊബൈൽ ബൂത്തുകള്‍ ഉള്‍പ്പെടെ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തും. ഏതെങ്കിലും കാരണവശാല്‍ പള്‍സ് പോളിയോ ദിനത്തില്‍ തുള്ളി മരുന്ന് ലഭിക്കാത്ത കുട്ടികള്‍ ഉണ്ടെങ്കില്‍ അവരെ കണ്ടെത്തി വളണ്ടയിര്‍മാര്‍ വീടുകളില്‍ ചെന്ന് പോളിയോ തുള്ളി മരുന്ന് നല്‍കും. അയല്‍ രാജ്യങ്ങളായ പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ പോളിയോ കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്തതിനാലും ചില സംസ്ഥാനങ്ങളില്‍ പോളിയോ പ്രതിരോധങ്ങള്‍ ഫലപ്രദമല്ലെന്ന് ലോക ആരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയതിനാലുമാണ് രാജ്യത്ത് വീണ്ടും പള്‍സ് പോളിയോ പ്രതിരോധ പരിപാടി ആരംഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!