0 Comments

ന്യൂ​ഡ​ൽ​ഹി: ഇ​സ്ലാ​മി​ക് സ്റ്റേ​റ്റ് (ഐ​എ​സ്) ഭീ​ക​ര​സം​ഘ​ട​ന​യി​ൽ ചേരാനായി കേരളം വിട്ട മലയാളി യുവതികളില്‍ ചിലര്‍ ഭര്‍ത്താവ് കൊല്ലപ്പെട്ട ശേഷം ഇപ്പോള്‍ കാബൂളിലെ ജയിലില്‍ ഉണ്ടെന്ന് കേന്ദ്ര അഭ്യന്തരമന്ത്രാലയം സ്ഥിരീകരിച്ചു. ക​ണ്ണൂ​ർ സ്വ​ദേ​ശി ന​ബീ​സ, തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി നി​മി​ഷ ഫാ​ത്തി​മ, കൊ​ച്ചി സ്വ​ദേ​ശി മ​റി​യം എ​ന്ന മെ​റി​ൻ ജേ​ക്ക​ബ് പാ​ല​ത്ത് എ​ന്നി​വ​രാ​ണ് കാ​ബു​ൾ ജ​യി​ലി​ലു​ള്ള മ​ല​യാ​ളി​ക​ൾ. ഐ​എ​സി​ൽ ചേ​ർ​ന്ന ന​ഫീ​സ, റു​ക്സാ​ന അ​ഹം​ഗീ​ർ, സാ​ബി​റ, റു​ഹൈ​ല തു​ട​ങ്ങി​യ​വ​രും ജ​യി​ലി​ലു​ണ്ടെ​ന്നു കേ​ന്ദ്ര സ​ർ​ക്കാ​ർ അ​റി​യി​ച്ചു.

കേരളത്തില്‍ നിന്നും ഐഎസില്‍ ചേരാന്‍ പോയവരില്‍ ഭൂരിപക്ഷവും അഫ്‍ഗാനിസ്ഥാനിലെ നാന്‍ഗര്‍ഹറിലാണ് എത്തിച്ചേര്‍ന്നത്. യുഎസ് സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ ഇവരില്‍പ്പെട്ട സംഘത്തിലെ ഭൂരിഭാഗം പുരുഷന്‍മാരും കൊല്ലപ്പെട്ടു. ബാക്കിയായ സ്ത്രീകളേയും കുട്ടികളേയും അഫ്‍ഗാനിസ്ഥാന്‍ സൈന്യം അറസ്റ്റ് ചെയ്യുകയും കാബൂളിലെ ബദം ബാര്‍ഗ് ജയിലില്‍ അടക്കുകയും ചെയ്തു. കാബൂളില്‍ ജയിലില്‍ കഴിയുന്ന ഇവരെ എന്‍ഐഎയുടേയും ഇന്‍റലിജന്‍സ് ഏജന്‍സിയിലേയും ഉദ്യോഗസ്ഥര്‍ അവിടെയെത്തി ചോദ്യം ചെയ്തുവെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!