ന്യൂഡൽഹി: ജെഎൻയു സർവകലാശാലയിൽ ഉണ്ടായ ആക്രമ സംഭവങ്ങൾക്ക് പിന്നാലെ കോൺഗ്രസ് സംഘം കാമ്പസിലേക്ക് എത്തും. സോണിയ ഗാന്ധി നിയോഗിച്ച വസ്തുതാ പഠന സമിതിയാണ് കാമ്പസിലെത്തുകയെന്നാണ് വിവരം.
വിദ്യാർഥികൾക്ക് നേരെ ഉണ്ടായ അക്രമ സംഭവങ്ങൾക്കെതിരെ പ്രതിഷേധ സമരം ശക്തമായതിനു പിന്നാലെയാണ് കോൺഗ്രസ് പ്രതിനിധി സംഘം ജെഎൻയുവിലെത്തുന്നത്.