ബാഗ്ദാദ്: ഇറാക്കിലെ അമേരിക്കൻ വ്യോമതാവളത്തിനു നേരെ ഇറാന്റെ വ്യോമാക്രമണം. അൽ അസദ് വ്യോമ താവളത്തിനു നേരെ നിരവധി മിസൈലുകളാണ് ഇറാൻ വർഷിച്ചതെന്നാണ് വിവരം.
ആക്രമണം ഇറാൻ സേന സ്ഥിരീകരിച്ചു. വെള്ളിയാഴ്ച കൊല്ലപ്പെട്ട ഖാസിം സുലൈമാനി അടക്കമുള്ളവരുടെ സംസ്കാര ചടങ്ങുകള്‍ നടക്കാനിരിക്കെയാണ് വീണ്ടും ആക്രമണം ഉണ്ടായത്.
അമേരിക്കയുടെ ആക്രമണത്തിന് ശക്തമായ തിരിച്ചടി ഉണ്ടാവുമെന്ന് ഇറാന് വ്യക്തമാക്കിയിരുന്നു.