0 Comments

സംവിധായകൻ വി  കെ പ്രകാശിൻറെ മകൾ കാവ്യ പ്രകാശ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ്  വാങ്ക്. ഉണ്ണി ആറിൻറെ കഥയെ ആധാരമാക്കിയാണീ ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷബാന മുഹമ്മദ് ആണ് ചിത്രത്തിന് വേണ്ടി തിരക്കഥയും, സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ പുതിയ സ്റ്റിൽ പുറത്തുവിട്ടു. അനശ്വര രാജന്‍, നന്ദന വര്‍മ്മ, ഗോപിക, മീനാക്ഷി, വിനീത്, മേജര്‍ രവി, ജോയ് മാത്യു, ഷബ്ന മുഹമ്മദ്, തെസ്‌നി ഖാന്‍, പ്രകാശ് ബാരെ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.

അർജ്ജുൻ രവി ആണ് ചിത്രത്തിൻറെ ഛായാഗ്രാഹകൻ. ഔസേപ്പച്ചൻ ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. അടുത്തവർഷം ആദ്യം ചിത്രം പ്രദർശനത്തിന് എത്തും.7ജെ ഫിലിമ്സിന്റേയും ഷിമോഗ ക്രിയേഷന്സിന്റെയും ബാനറിൽ സിറാജുദീനും ഷബീർ പഠാനും ചേർന്നാണു ചിത്രം നിർമ്മിക്കുന്നത്.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!