കൊടുങ്ങല്ലൂർ: ബാബാ സായ് എഡ്യുക്കേഷണൽ ട്രസ്റ്റ് ഏർപ്പെടുത്തിയ സായ്രത്ന പുരസ്കാരം സി. രാധാകൃഷണന്. 50,001 രൂപയും കീർത്തിഫലകവും പൊന്നാടയുമാണ് അവാർഡ്. കലാസാഹിത്യ സാംസ്കാരിക ആത്മീയ സേവന മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവർക്കാണ് അവാർഡ് നൽകുന്നത്.
11 നു ശ്രീ സായ് വിദ്യാഭവൻ അങ്കണത്തിൽ നടക്കുന്ന സമ്മേളനത്തിൽ ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് എൻ. നഗരേഷ് അവാർഡ് സമ്മാനിക്കും. സമ്മേളനം ഇ.ടി. ടൈസണ് എംഎൽഎ ഉദ്ഘാടനം ചെയ്യും.