തിരുവനന്തപുരം: കേരള കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതിയുടെ പ്രവർത്തനം സുഗമമാക്കുന്നതിന് സംസ്ഥാന ആരോഗ്യ ഏജൻസി രൂപീകരിക്കാൻ തീരുമാനിച്ചു. ഇതിനായി 33 തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനിച്ചു.
സംസ്ഥാന വികലാംഗ ക്ഷേമ കോർപറേഷനിൽ താത്കാലിക/ ദിവസവേതന അടിസ്ഥാനത്തിൽ ജോലി ചെയ്തുവരുന്ന 13 പേരെ സൂപ്പർ ന്യൂമററി തസ്തികകൾ സൃഷ്ടിച്ച് സ്ഥിരപ്പെടുത്താൻ തീരുമാനിച്ചു. ഇവരിൽ ആറു പേർ ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവരാണ്.