ടെഹ്റാൻ: യുഎസ് സൈന്യത്തെ തീവ്രവാദികളായി പ്രഖ്യാപിക്കുന്ന ബിൽ ഇറേനിയൻ പാർലമെന്റ് പാസാക്കി. വിവിധ യുഎസ് സേനകൾ, പെന്റഗൺ ഉദ്യോഗസ്ഥർ, ഇവരുമായി ബന്ധമുള്ള സംഘടനകൾ, ഏജന്റുമാർ, കമാൻഡർമാർ, സാന്പത്തികമായും സാങ്കേതികമായും സഹായിക്കുന്നവർ എല്ലാം തീവ്രവാദികളാണെന്ന് ബില്ലിൽ പറയുന്നു.