വിഴിഞ്ഞം :കോവളത്ത് അപകട ഭീഷണി ഉയര്‍ത്തി ഡ്രോൺ വിളയാട്ടം. സുരക്ഷാകാരണങ്ങളാല്‍ ഡ്രോണ്‍ ക്യാമറകള്‍ ഉപയോഗിക്കാന്‍ പാടില്ല എന്ന് കര്‍ശനനിര്‍ദേശം അവഗണിച്ചാണ് വിദേശികളടക്കമുള്ള വിനോദ സഞ്ചാരികൾ ഡ്രോണ്‍ ക്യാമറകള്‍ ഉപയോഗിക്കുന്നത്.
സുരക്ഷക്കായി ടൂറിസം പോലീസ് വിഭാഗം രൂപീകരിച്ചിട്ടുണ്ടെങ്കിലും ഇവരെ കോവളത്ത് കണികാണാന്‍ പോലും ഇല്ലെന്ന് പ്രദേശവാസികൾ പറയുന്നു. വൈകിട്ട് ഏഴോടെ ലൈഫ്ഗാര്‍ഡുകളും തീരം വിടുന്നതോടെ തീരം സുരക്ഷാ ഭീഷണിയിലാകുന്നു .
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം , ലൈറ്റ് ഹൗസ്, തിരുവനന്തപുരം വിമാനത്താവളം, വിഎസ്എസ്സി കേന്ദ്രം തുടങ്ങി നിരവധിസ്ഥാപനങ്ങള്‍ ഉള്ളതിനാല്‍ ഇവയുടെ സുരക്ഷ കണക്കിലെടുത്താണ് പ്രദേശത്ത്ഡ്രോണ് ക്യാമറ ഉപയോഗിച്ചുള്ള ഷൂട്ടിംഗും ഫോട്ടോ എടുപ്പും കര്‍ശനമായി വിലക്കിയിട്ടുള്ളത്.