ന്യൂഡൽഹി: ഇറാക്കിലേക്കുള്ള യാത്രക്കാർക്ക് മുന്നറിയിപ്പുമായി ഇന്ത്യൻ വിദേശകാര്യമന്ത്രാലയം. അത്യാവശ്യമില്ലെങ്കിൽ ഇറാക്കിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.
ഇറാക്കിലുള്ള ഇന്ത്യക്കാർ മറ്റിടങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണം. ഇന്ത്യൻ വിമാന കമ്പനികളോട് ഇറാൻ, ഇറാഖ് വ്യോമപാതകൾ ഒഴിവാക്കണമെന്നും വിദേശകാര്യമന്ത്രാലയം നിർദേശം നൽകി.