0 Comments

വാ​ഷിം​ഗ്ട​ൺ: ഇ​റാ​നു​മാ​യി യു​ദ്ധ​ത്തി​നി​ല്ലെ​ന്ന് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. അ​മേ​രി​ക്ക സ​മാ​ധാ​ന​ത്തി​ലാ​ണ് വി​ശ്വ​സി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​റാ​ക്കി​ലെ അ​മേ​രി​ക്ക​ൻ സൈ​നി​ക കേ​ന്ദ്ര​ത്തി​ൽ ഇ​റാ​ൻ ന​ട​ത്തി​യ ആ​ക്ര​മ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് രാ​ജ്യ​ത്തോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

അ​മേ​രി​ക്ക​ൻ സൈ​ന്യം എ​ന്തി​നും ത​യാ​റാ​ണ്. എ​ന്നാ​ൽ ഇ​റാ​ൻ പി​ന്നി​ലേ​ക്ക് പോ​കു​ന്ന​താ​യി തോ​ന്നു​ന്നു. ഇ​ത് ബ​ന്ധ​പ്പെ​ട്ട എ​ല്ലാ​വ​ർ​ക്കും ന​ല്ല​താ​ണ്, ലോ​ക​ത്തി​നു ത​ന്നെ ന​ല്ല​കാ​ര്യ​മാ​ണ്- ട്രം​പ് പ​റ​ഞ്ഞു.

സൈ​നി​ക​ർ ഇ​റാ​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും ചെ​റി​യ നാ​ശ​ന​ഷ്ട​ങ്ങ​ൾ മാ​ത്ര​മാ​ണ് ഉണ്ടായതെ​ന്നും ട്രം​പ് അറിയിച്ചു. തി​രി​ച്ച​ടി സം​ബ​ന്ധി​ച്ച് ആ​വ​ശ്യ​മാ​യ മു​ന്നൊ​രു​ക്ക​ങ്ങ​ൾ ന​ട​ത്തു​ക​യും ചെ​യ്തു. ഇ​റാ​ൻ തീ​വ്ര​വാ​ദി​ക​ളെ പി​ന്തു​ണ​യ്ക്കു​ന്ന ന​യം തി​രു​ത്തു​ന്ന​തു​വ​രെ ഉ​പ​രോ​ധ​ങ്ങ​ൾ തു​ട​രു​മെ​ന്ന് ട്രം​പ് കൂ​ട്ടി​ച്ചേ​ർ​ത്തു.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!