മെൽബൺ: ഓസ്ട്രേലിയൻ ഓപ്പണ്‍ ടെന്നീസിലേക്ക് ലോക മുൻ ഒന്നാം നമ്പർ വനിതാ സിംഗിൾസ് താരമായ റഷ്യയുടെ മരിയ ഷറപ്പോവയ്ക്ക് വൈൽഡ് കാർഡ് എൻട്രി ലഭിച്ചു. മുപ്പത്തിരണ്ടുകാരിയായ ഷറപ്പോവ പരിക്കിനെത്തുടർന്ന് വിശ്രമത്തിലായിരുന്നു. നിലവിൽ 147-ാം റാങ്കിലാണ്.
ജനുവരി 20 മുതലാണ് സീസണിലെ ആദ്യ ഗ്രാൻസ്ലാമായ ഓസ്ട്രേലിയൻ ഓപ്പണ്‍ ആരംഭിക്കുക.