സിഡ്നി: ഓസ്ട്രേലിയന്‍ ഓൾറൗണ്ടർ ക്രിസ് ഗ്രീനിന് ബൗളിംഗ് വിലക്ക്. ബിഗ് ബാഷ് ലീഗിൽ സിഡ്നി തണ്ടേഴ്സ് താരമായ ഗ്രീനിന്റെ സംശയകരമായ ബൗളിംഗ് ആക്ഷനെതിരായ പരാതി ഉയര്‍ന്നിരുന്നു. മൂന്നു മാസത്തേക്കാണ് വിലക്ക്.
ഐപിഎല്ലിൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കിയ താരമാണ് ഇരുപത്താറുകാരനായ ഗ്രീൻ.