ആമ്പല്ലൂർ: കാഞ്ഞിരമറ്റത്ത് റോഡരികിൽ തണലേകിയിരുന്ന മരങ്ങൾ മുറിച്ചുനീക്കി. ആമ്പല്ലൂർ ഗ്രാമ പഞ്ചായത്ത് 15-ാം വാർഡിൽ കാഞ്ഞിരമറ്റം മുസ് ലിംപള്ളി ബസ് സ്റ്റോപ്പിനോട് ചേർന്ന് വ്യാപാര സ്ഥാപനത്തിന് സമീപം നിന്നിരുന്ന തണൽ മരങ്ങളാണ് സാമൂഹ്യ വിരുദ്ധർ മുറിച്ചത്.
ബസ് കാത്തിരിപ്പുകാർക്കും കാൽനടക്കാർക്കും തണലേകിയിരുന്ന തണൽ മരങ്ങൾ കഴിഞ്ഞ രാത്രിയാണ് മുറിച്ചു നീക്കിയത്. വെട്ടിമറിച്ച തണൽമരം റോഡിലേക്ക് വീണു കിടക്കുന്നതിനാൽ അപകടം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.