വാഷിംഗ്ടൺ: ഖാസിം സുലൈമാനിയെ വധിക്കാൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് എടുത്ത തീരുമാനത്തിനെതിരേ യുഎസ് കോൺഗ്രസിന്റെ പ്രതിനിധി സഭാ സ്പീക്കർ നാൻസി പെലോസി രംഗത്തെത്തി. സുലൈമാനിയെ വധിക്കാനുള്ള ട്രംപിന്റെ തീരുമാനം അമേരിക്കയെ അപായപ്പെടുത്തിയതിന് തുല്യമെന്ന് നാൻസി പെലോസി വിമർശിച്ചു.
ഇറാനെതിരേ സൈനിക നടപടികൾ കൈക്കൊള്ളാനുള്ള ട്രംപിന്റെ തീരുമാനത്തിൽ അധികാരം ചുരുക്കാനുള്ള പ്രമേയം ജനപ്രതിനിധി സഭ ചർച്ച ചെയ്യുമെന്നും നാൻസി വ്യക്തമാക്കി.