അബുജ: നൈജീരിയയിൽ കടൽക്കൊള്ളക്കാരുടെ പിടിയിൽ അകപ്പെട്ട ഇന്ത്യൻ നാവികൻ ഉൾപ്പെടെ മൂന്നു വിദേശികളെ രക്ഷപ്പെടുത്തി. കഴിഞ്ഞ വ്യാഴാഴ്ചയാണ് എം.വി. അംബിക എന്ന ഓയിൽ ഡ്രെഡ്ജറിൽ കടൽകൊള്ളക്കാർ നുഴഞ്ഞുകയറി ജീവനക്കാരെ തട്ടിക്കൊണ്ടുപോയത്.
തെക്കുപടിഞ്ഞാറൻ തീരപ്രദേശമായ ഓൺഡോയിൽനിന്നാണ് രണ്ടു റഷ്യൻ നാവികരെയും ഒരു ഇന്ത്യൻ നാവികനെയും രക്ഷപ്പെടുത്തിയതെന്ന് നൈജീരിയൻ നാവികസേന അറിയിച്ചു.