തിരുവനന്തപുരം: താൻ ആഭ്യന്തര മന്ത്രിയായിരുന്ന കാലത്ത് ടി.പി. സെൻകുമാറിനെ ഡിജിപിയാക്കിയതു മഹാ അപരാധമായിപ്പോയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതിൽ തനിക്കിപ്പോൾ പശ്ചാത്താപമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മഹേഷ് കുമാർ സിംഗ്ലയാണ് അന്നു ഡിജിപി ആകേണ്ടിയിരുന്നതെങ്കിലും മലയാളിയാകെട്ടെയെന്നു കരുതിയാണു സെൻകുമാറിനെ നിയമിച്ചത്. അതിന്റെ ദുരന്തമാണു നമ്മൾ ഇപ്പോൾ അനുഭവിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.