ആലപ്പുഴ: തിരുവനന്തപുരം – എറണാകുളം റെയിൽപാതയിൽ ചിങ്ങവനം മുതൽ ഏറ്റുമാനൂർ വരെയുള്ള റെയിൽപാത ഇരട്ടിപ്പിക്കലിന്റെയും ആലപ്പുഴ വഴിയുള്ള റെയിൽപാത ഇരട്ടിപ്പിക്കലിന്റെയും പണികൾ 2021 മാർച്ച് മാസത്തിൽ പൂർത്തീകരിക്കും. റെയിൽവേ മന്ത്രാലയത്തിന്റെ സ്റ്റാൻഡിംഗ് കമ്മിറ്റി യോഗത്തിൽ സതേണ്‍ റെയിൽവേ ജനറൽ മാനേജർ ജോണ്‍ തോമസാണ് അറിയിച്ചത്.