തിരുവനന്തപുരം: കുട്ടനാട് സീറ്റിന്റെ പേരിൽ പരസ്യപ്രസ്താവനകളിൽ നിന്ന് എല്ലാവരും ഒഴിഞ്ഞുനിൽക്കണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചില്ലെന്നിരിക്കെ കുട്ടനാട് സീറ്റിന്റെ പേരിൽ നടക്കുന്നത് അനാവശ്യ ചർച്ചകളാണെന്ന് അദ്ദേഹം പറഞ്ഞു.
കുട്ടനാട് കേരള കോണ്ഗ്രസ് മത്സരിച്ച സീറ്റാണ്. ഉപതെരഞ്ഞെടുപ്പിൽ എന്തുവേണമെന്നത് ആലോചിച്ച് തീരുമാനിക്കുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.