കാബൂൾ: അഫ്ഗാനിസ്ഥാനിൽ ഹെലികോപ്റ്റർ തകർന്ന് രണ്ട് സൈനികർ മരിച്ചു. ബുധനാഴ്ചയാണ് ഫറ പ്രവിശ്യയിൽ അപകടമുണ്ടായതെന്ന് പ്രതിരോധമന്ത്രാലയം അറിയിച്ചു.
എഎഎഫ് ഹെലികോപ്റ്റർ (എംഐ-35) ഫറ പ്രവിശ്യയിലെ പോർചമാൻ ജില്ലയിലാണ് തകർന്നു വീണത്. സാങ്കേതിക തകരാറിനെ തുടർന്നാണ് ഹെലികോപ്റ്റർ തകർന്നതെന്നും പ്രതിരോധമന്ത്രാലയം അറിയിച്ചു.