കൊച്ചി: മുസ്ലിം സമൂഹത്തെ പൗരത്വ ഭേദഗതി നിയമത്തിലൂടെ പ്രത്യേകമായി അടർത്തിയെടുക്കുകയാണു കേന്ദ്ര സർക്കാർ ചെയ്തതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഭരണഘടനാ സംരക്ഷണ സമിതി എറണാകുളം മറൈൻ ഡ്രൈവിൽ സംഘടിപ്പിച്ച സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യന്ത്രി.
ആർഎസ്എസിന്റെ മുസ്ലിം വിരോധമാണു രാജ്യത്തു നടപ്പിലാക്കുന്നത്. ഇന്നു മുസ്ലിംങ്ങൾക്കെതിരെയാണെങ്കിൽ നാളെ എല്ലാവർക്കുമെതിരേ ആർഎസ്എസ് തിരിയും. ഇത് ആർഎസ്എസ് അജണ്ടയുടെ ഭാഗമാണ്.
മുത്തലാഖ് വിഷയത്തിലും ഇതു തന്നെയാണു ബിജെപിയും ആർഎസ്എസും ചെയ്തത്. പൗരത്വ ഭേദഗതി നിയമത്തിനെതിരേ ഒറ്റക്കെട്ടായ സമരമാണ് ആവശ്യമെന്നും പിണറായി പറഞ്ഞു.
അടിച്ചമർത്താൻ ശ്രമിച്ചാൽ കൂടുതൽ ശക്തമായി പ്രക്ഷോഭങ്ങൾ ഉയർന്നുവരുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.