കനൗജ്: ഉത്തർപ്രദേശിലെ കനൗജിൽ ബസ് ലോറിയുമായി കൂട്ടിയിടിച്ചു കത്തി. 21 പേർക്കു പരിക്ക്. ഡിബിൾ ഡെക്കർ ബസാണു ഗിനോയിയിലെ ജിടി റോഡിൽ അപകടത്തിൽപ്പെട്ടത്. വെള്ളിയാഴ്ച വൈകിട്ട് ഒമ്പതരയോടെയായിരുന്നു അപകടം.
43 പേരായിരുന്നു ബസിലുണ്ടായിരുന്നത്. അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീ നിയന്ത്രണ വിധേയമാണെന്ന് കനൗജ് ജില്ലാ മജിസ്ട്രേറ്റ് രവീന്ദ്ര കുമാർ അറിയിച്ചു. അപകടത്തിൽ ആരെങ്കിലും മരിച്ചോ എന്ന കാര്യം വ്യക്തമല്ല.