ബംഗളൂരു: പാവപ്പെട്ട പെൺകുട്ടികളുടെ വിവാഹം നടത്താനുള്ള പദ്ധതിയുമായി കർണാടക സർക്കാർ രംഗത്ത്. സർക്കാർ മേൽനോട്ടം വഹിക്കുന്ന സപ്തപതി എന്ന സമൂഹ വിവാഹ പദ്ധതി മുഖേനയാണ് വിവാഹം നടത്തുന്നത്.
ഇത് പ്രകാരം വിവാഹത്തിന് 40,0000 രൂപയുടെ ആഭരണങ്ങളും 5,000 രൂപയും വരന് നൽകും. ഒപ്പം വിവാഹത്തിന് ശേഷം 10,000 രൂപ വധുവിനും നൽകും. ഇത് സംബന്ധിച്ച പ്രഖ്യാപനം മുഖ്യമന്ത്രി ബി.എസ്.യെദിയൂരപ്പയാണ് നടത്തിയത്.